ജില്ലതല ഫോട്ടോ^വിഡിയോഗ്രഫി മത്സരം

ജില്ലതല ഫോട്ടോ-വിഡിയോഗ്രഫി മത്സരം തളിപ്പറമ്പ്: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി കേരളത്തിലെ പാരമ്പര്യകലകൾ എന്ന വിഷയത്തിൽ എ.കെ.പി.എ അംഗങ്ങൾക്കായി കണ്ണൂർ ജില്ലതല ഫോട്ടോ-വിഡിയോഗ്രഫി മത്സരം നടത്തുന്നു. കൃത്രിമത്വം ഇല്ലാതെ മൗലികമായി ചിത്രീകരിച്ചതും അയക്കുന്നയാളെ തിരിച്ചറിയാൻ സാധിക്കാത്തതുമായിരിക്കണം എൻട്രികൾ. എൻട്രി ഫീസായി ഫോട്ടോഗ്രഫിക്ക് (നാലു ഫോട്ടോ) 200 രൂപയും വിഡിയോഗ്രഫിക്ക് 500 രൂപയുമായിരിക്കും. സമ്മാനർഹർക്ക് കാഷ് അവാർഡ്, ഉപഹാരം, സർട്ടിഫിക്കറ്റ് എന്നിവ നൽകും. എൻട്രികൾ ലഭിക്കേണ്ട അവസാനതീയതി നവംബർ അഞ്ച്. ഗോപാലൻ അപ്സര, കൺവീനർ, ഫോട്ടോ-വിഡിയോഗ്രഫി മത്സരം, അപ്സര സ്റ്റുഡിയോ, മെയിൻ റോഡ്, തളിപ്പറമ്പ്. ഫോൺ: 9744385960........................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.