കലക്ടറേറ്റ് ധർണ ഇന്ന്​

പയ്യന്നൂർ: പയ്യന്നൂർ കണ്ടങ്കാളി-പുഞ്ചക്കാട് റെയിൽവേ ഗേറ്റ് മുതൽ കുഞ്ഞിമംഗലം-ചങ്കൂരിച്ചാൽ പാലംവരെ റെയിലിനോട് ചേർന്ന് 130 ഏക്കർ നെൽവയലും തണ്ണീർത്തടവും നികത്തി വൻകിട എണ്ണസംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നെൽവയൽ -തണ്ണീർത്തട സംരക്ഷണസമിതി ബുധനാഴ്ച രാവിലെ 10.30ന് കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തും. ജനവികാരം മാനിക്കാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർനീക്കം ഉപേക്ഷിക്കുക, ഭൂമി ഏറ്റെടുക്കാനായി പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഓഫിസി​െൻറ പ്രവർത്തനം നിർത്തിവെക്കുക, പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കീഴാറ്റൂർ വയൽ സമരനായിക എൻ. ജാനകി അമ്മ ധർണ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി, സാമൂഹിക--സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.