ചെറുപുഴ: മലയോരത്തെ തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര വരുമാനനഷ്ടമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. ചെറുപുഴ--പെരിങ്ങോം-പയ്യന്നൂര്‍ റൂട്ടിലും ചെറുപുഴ-ആലക്കോട്-തളിപ്പറമ്പ് റൂട്ടിലും ബസോട്ടം നിലച്ചു. മലയോരത്തെ പ്രധാനപാതകളെല്ലാം മെക്കാഡം പ്രവൃത്തികള്‍ക്കായി പൊളിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. ടാറിങ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വിസുകള്‍ നഷ്ടത്തിലാണെന്ന് വ്യക്തമാക്കി തളിപ്പറമ്പ് താലൂക്ക് ബസ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബസ് സർവിസില്ലാതായതോടെ മലയോരത്ത് യാത്രാക്ലേശം രൂക്ഷമായി. ജനങ്ങള്‍ വന്നുചേരാതിരുന്നതിനാല്‍ ചെറുപുഴ ടൗണിലുള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങള്‍ ഭാഗികമായി അടഞ്ഞുകിടന്നു. വിദ്യാര്‍ഥികളെയും ജീവനക്കാരെയുമാണ് പണിമുടക്ക് പ്രതികൂലമായി ബാധിച്ചത്. സ്‌കൂളുകളില്‍ ഹാജര്‍നിലയും കുറവായിരുന്നു. പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ നടത്തിയത് മലയോരത്തേക്കുള്ള യാത്രാപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.