മംഗളൂരു: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ഒന്നരവയസ്സുകാരന്‍ തെറിച്ചുവീണ് മരിച്ച സംഭവത്തില്‍ പിതാവിനെതിരെ മണിപ്പാല്‍ പൊലീസ് കേസെടുത്തു. അത്രാഡിയിലെ ഉമേശിനെതിരെയാണ് (32) കേസ്. കഴിഞ്ഞ രണ്ടിന് അത്രാഡിയില്‍നിന്ന് പാറക്കളയിലേക്ക് പോകുന്നതിനിടെ ഉദ്യാവര്‍ കുട്പാടിയിലായിരുന്നു അപകടം. ഭാര്യ പ്രമോദയെയും മകന്‍ ചിരാഗിനെയും ബൈക്കിലിരുത്തി ഹരിയടുക്കയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു ഉമേശ്. ദേശീയപാതയിലെ കുഴിയിൽ ചാടാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് മറിഞ്ഞാണ് അപകടം. സാരമായി പരിക്കേറ്റ ചിരാഗ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ദേശീയപാത അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രമോദയുടെ സഹോദരന്‍ കൃഷ്ണപൂജാരി അപകടത്തിന് കാരണക്കാരായ ദേശീയപാത അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍, അശ്രദ്ധമായി ബൈക്ക് ഓടിച്ച് ജീവഹാനി ഉണ്ടാക്കി എന്നതിന് ഉമേശിനെതിരെയാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.