കേളകം: മലയോരമേഖലയിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജലസംരക്ഷണപ്രവൃത്തികൾ ഊർജിതമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരമാണ് കൃഷിയിടങ്ങളിൽ മഴക്കുഴികൾ നിർമിക്കുന്നത്. ഒരേക്കർ കൃഷിയിടത്തിൽ 50 മഴക്കുഴികൾ വീതമാണ് തൊഴിലുറപ്പ് പദ്ധതിപ്രകാരം കുടുംബശ്രീ പ്രവർത്തകർ നിർമിക്കുന്നത്. കേളകം, കൊട്ടിയൂർ, കണിച്ചാർ, ആറളം പഞ്ചായത്തുകളിൽ ആയിരക്കണക്കിന് മഴക്കുഴികൾ തൊഴിലുറപ്പ് പദ്ധതിപ്രകാരം സൗജന്യമായാണ് നിർമിക്കുന്നത്. പശ്ചിമഘട്ട നീർത്തട സംരക്ഷണപദ്ധതി പ്രകാരവും മഴക്കുഴികളും കയ്യാലകളും നിർമിക്കുന്നുണ്ട്. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.