ആർ.എസ്​.എസ്​ അക്രമം വ്യാപിപ്പിക്കുന്നു ^സി.പി.എം

ആർ.എസ്.എസ് അക്രമം വ്യാപിപ്പിക്കുന്നു -സി.പി.എം കണ്ണൂർ: എല്ലാവർക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി നടത്തിയ ജനരക്ഷായാത്ര മറയാക്കി അക്രമം വ്യാപിപ്പിക്കുന്നതിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. പരിഹാസ്യമായരീതിയിൽ ജാഥ കടന്നുപോയശേഷവും അക്രമം വ്യാപിപ്പിക്കുകയാണ്. തലശ്ശേരി, പാനൂർ മേഖലയിലാണ് കഴിഞ്ഞദിവസം അക്രമം നടത്തിയത്. ചുണ്ടങ്ങാപ്പൊയിലിൽ ജോലികഴിഞ്ഞ് മടങ്ങുന്നവരെയാണ് ആക്രമിച്ചത്. ചൊക്ലി ഒളവിലത്ത് ശനിയാഴ്ച രാത്രി സി.പി.എം പ്രവർത്തകരുെട പ്രകടനത്തിന് ബോംബെറിഞ്ഞു. ഞായറാഴ്ച പാനൂർ കരിയാട് മത്സ്യവിൽപന തൊഴിലാളിയെ ആക്രമിച്ചു. തലശ്ശേരി എടത്തിലമ്പലത്ത് സി.പി.െഎ ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രവർത്തകരുടെ മുന്നിലിട്ട് പതാക നശിപ്പിച്ചു. ചുവപ്പന്മാരുടെ സമ്മേളനം ഇവിടെ നടത്താൻ അനുവദിക്കില്ലെന്ന് ആേക്രാശിച്ചായിരുന്നു അക്രമം. സി.പി.എമ്മിനെതിരെ മാത്രമല്ല, സി.പി.െഎക്ക് എതിരെയും അക്രമം വ്യാപിപ്പിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. അക്രമങ്ങൾക്ക് പരേപ്രരണ നൽകുന്നതാണ് ജനരക്ഷായാത്രയിൽ നേതാക്കളുടെ പ്രസംഗങ്ങൾ. കണ്ണൂർ ജനത സംയമനം പാലിച്ചതിനാലാണ് ജനരക്ഷായാത്ര കടന്നുപോകുന്ന ഘട്ടത്തിലൊന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത്. അക്രമങ്ങൾ അവസാനിപ്പിക്കാൻ സംഘ്പരിവാർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിരോധം നേരിടേണ്ടിവരും. ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയാറാകണമെന്നും സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.