കണ്ണൂർ: ജില്ലയിലെ ഒഴിവുള്ള മുഴുവൻ കോടതികളിലും പ്രിസൈഡിങ് ഒാഫിസർമാരെ നിയമിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജീവനക്കാർക്ക് നൽകുന്നതുപോലെ വക്കീൽ ഗുമസ്തന്മാർക്കും ബോണസ് അനുവദിക്കുക, വക്കീൽ ഗുമസ്തന്മാരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. രവി അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ, എ.പി.കെ. അരവിന്ദാക്ഷൻ, പി.എം. മുഹമ്മദ് നിസാർ, സി. രവി, പി.വി. പ്രഭാകരൻ, സി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. പ്രഭാകരൻ (പ്രസി), സി. സോമൻ, കെ. ശശി (വൈസ് പ്രസി), പി.പി. കൃഷ്ണൻ (സെക്ര), കെ. നാരായണൻ (ജോ. സെക്ര), സി.കെ. സുരേന്ദ്രൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.