പാനൂരിൽ മൂന്നാം ദിനവും ബസോട്ടം നിലച്ചു

പാനൂർ: പാനൂരിൽ മൂന്നാം ദിനവും ബസോട്ടം നിലച്ചത് ജനത്തെ ദുരിതത്തിലാക്കി. ശനിയാഴ്ച രാവിലെയാണ് ഒരുസംഘം പാനൂർ ജങ്ഷനിൽനിന്നും പാനൂരിൽനിന്നും വിവിധ റൂട്ടുകളിലേക്ക് പോകുന്ന ബസുകൾ തടഞ്ഞത്. കഴിഞ്ഞദിവസം മിന്നൽ പണിമുടക്കിനെ തുടർന്ന് ബസ് ഓടാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ ബസ് തടഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ സി.ഐ എം.കെ. സജീവി​െൻറ നേതൃത്വത്തിൽ ബസ് തടഞ്ഞുവെച്ചവരുമായി സംസാരിച്ചതിനെ തുടർന്ന് ബസ് ഓടാൻ തീരുമാനമായി. പേക്ഷ, പാനൂരി​െൻറ പരിസരപ്രദേശങ്ങളിൽ പലയിടങ്ങളിലായി ബസ് തടയുന്നതിനാൽ ബസുകൾ ഓടാൻ തയാറായില്ല. ഓടുന്ന ബസുകൾക്ക് പൊലീസ് സംരക്ഷണം നൽകാമെന്ന് സി.ഐ ഉറപ്പുനൽകിയെങ്കിലും ബസുകൾ ഓടിയില്ല. തുടർച്ചയായി മൂന്നാം ദിനമാണ് പാനൂരിൽ ബസോട്ടം നിലക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുക്ക് നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ വെള്ളിയാഴ്ച ചിലസ്ഥലങ്ങളിൽ ബസ് തടഞ്ഞിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ടൗണിലെത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നട്ടംതിരിഞ്ഞു. തുടർച്ചയായ ബസ് സമരം പാനൂർ ടൗണിലെ വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.