ഡൈനാമോസ്​ അഖിലേന്ത്യ സെവൻസ്​ ഫുട്​ബാൾ ടൂർണമെൻറ്​

ഇരിക്കൂർ: ഡൈനാമോസ് സ്പോർട്സ് ക്ലബ് നടത്തുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് 2018 ജനുവരി ആദ്യവാരത്തിൽ ഇരിക്കൂറിൽ നടത്തും. ഒരുമാസം നീണ്ടുനിൽക്കുന്ന ടൂർണമ​െൻറിൽ ഫുട്ബാൾ അസോസിയേഷനിൽ അംഗത്വമുള്ള ദേശീയ, സംസ്ഥാന-ജില്ല ടീമുകളായിരിക്കും മത്സരിക്കുക. ഒന്നാം സമ്മാനം മൂന്നുലക്ഷം രൂപ പ്രൈസ്മണിയും ഗോൾഡ്മെഡലുമാണ്. ടൂർണമ​െൻറ് തീയതി എ.എം.െഎ സ്കൂളിൽ നടന്ന സ്പോർട്സ് ക്ലബ് യോഗത്തിൽ കെ. അബ്ദുൽസലാം ഹാജി പ്രഖ്യാപിച്ചു. പ്രസിഡൻറ് കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. നസീർ, ബ്ലോക്ക് അംഗം സി. രാജീവൻ, അഡ്വ. പി.പി. മുബശ്ശിറലി, സി.സി. ഹനീഫ, കെ.വി. ഷൗക്കത്തലി, എ.പി. റസാഖ്, സി.സി. ഹനീഫ, കെ.എ. നിസ്താർ, കെ. മുസ്തഫ, വി. ഉമ്മർകുട്ടി, മജീദ് എന്നിവർ പെങ്കടുത്തു. മുഅല്ലിം ഡേ ഇരിക്കൂർ: കമാലിയ മദ്റസ പി.ടി.എ, എസ്.കെ.എസ്.ബി.വി എന്നിവയുടെ ആഭിമുഖ്യത്തിൽ കമാലിയ മദ്റസ അങ്കണത്തിൽ മുഅല്ലിം ഡേ, വിദ്യാർഥി മീറ്റ്, സ്നേഹവീട്, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കുന്നു. എട്ട്, ഒമ്പത് തീയതികളിലാണ് പരിപാടി. ഞായറാഴ്ച രാവിലെ ഏഴിന് വിദ്യാർഥി മീറ്റും തിങ്കളാഴ്ച വൈകീട്ട് ഏഴിന് ബോധവത്കരണ സദസ്സും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.