ചക്കരക്കല്ല്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പെരളശ്ശേരി യൂനിറ്റ് സമ്മേളനം പി.കെ. കുഞ്ഞിരാമൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ്ദാനവും ചടങ്ങിൽ നടന്നു. പ്രതിനിധിസമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പി.വി. പ്രേമരാജൻ, കെ.ഒ. അരവിന്ദാക്ഷൻ, എം. ശശിധരൻ, കെ.എം. പുരുഷോത്തമൻ, കെ. രാമകൃഷ്ണൻ, കെ. സുധാകരൻ, രവീന്ദ്രൻ കൊയ്യോടൻ, ടി.വി. ഭാർഗവൻ, സി.എം. അശോക് കുമാർ, എം.പി. കൃഷ്ണദാസ്, ഭാർഗവി ടീച്ചർ, എൻ.പി. ജനാർദനൻ, സി.ടി. സുരേന്ദ്രൻ, രാജൻ നാലോത്ത്, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയായ സി.പി. പത്മനാഭെൻറ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. എം. ശശിധരൻ (പ്രസിഡൻറ്), കെ.ഒ. അരവിന്ദാക്ഷൻ (സെക്രട്ടറി), പി.കെ. കുഞ്ഞിരാമൻ മാസ്റ്റർ, കെ.എം. പുരുഷോത്തമൻ, എം. ബാബു മാസ്റ്റർ (വൈസ് പ്രസിഡൻറ്), കെ.സി. ശ്രീധരൻ, ഇ. മോഹനൻ, കെ. സുധാകരൻ (ജോ. സെക്രട്ടറിമാർ), രാജൻ നാലോത്ത് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.