സി.പി.എം പ്രകടനത്തിന്​ നേരെ ബേംബേറ്​ രണ്ടുപേർക്ക്​ പരിക്ക്​

ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രപരിസരത്ത് വെച്ച് സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരെ ബോംബേറ്. രണ്ടുപേർക്ക് പരിക്ക്. സി.പി.എം പ്രവർത്തകരായ ഒളവിലം അമ്പാടിയിലെ രജിത്ത്രാജ് (22), ഒളവിലം വൃന്ദാവനത്തിലെ ആകാശ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഞായറാഴ്ച ഒളവിലം സി.പി.എം ബ്രാഞ്ച് സമ്മേളനത്തി​െൻറ ഭാഗമായി തൃക്കണ്ണാപുരം ക്ഷേത്രപരിസരങ്ങളിൽ സി.പി.എം പ്രവർത്തകർ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവ ബി.ജെ.പി പ്രവർത്തകർ എടുത്തുമാറ്റുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. ഇതിനുനേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം പ്രാദേശികനേതൃത്വം ആരോപിച്ചു. പരിക്കേറ്റവരെ ചൊക്ലി മെഡിക്കൽ സ​െൻററിൽ പ്രവേശിപ്പിച്ചു. തൃക്കണ്ണാപുരത്തെ ബി.ജെ.പി നിർമിത ബസ് ഷെൽട്ടർ പൂർണമായും അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാന്തരീക്ഷമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ്ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.