ബസിടിച്ച് മരിച്ച യുവതിയുടെ കുടുംബത്തിന് ധനസഹായം നൽകണം ^മനുഷ്യാവകാശ കമീഷൻ

ബസിടിച്ച് മരിച്ച യുവതിയുടെ കുടുംബത്തിന് ധനസഹായം നൽകണം -മനുഷ്യാവകാശ കമീഷൻ കാസർകോട്: യുവതിയും എട്ടുമാസം പ്രായമുള്ള മകനും കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അടിയന്തര സമാശ്വാസം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ബേഡകം പെർലടുക്കയിലുണ്ടായ അപകടത്തിൽ മരിച്ച േഹാസ്ദുർഗ് െചമ്മട്ടംവയലിലെ രജനിയുടെ ഭർത്താവ് സുന്ദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം കെ. മോഹൻകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2017 ഏപ്രിൽ 16നാണ് സംഭവം. രജനിയും മകനും ബന്തടുക്ക-കാസർകോട് റൂട്ടിൽ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിൽ കയറാൻ ശ്രമിക്കുേമ്പാഴാണ് അപകടത്തിൽപെട്ട് മരിച്ചത്. സംഭവത്തിൽ ബേഡകം െപാലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് കാസർകോട് കോടതിയുടെ പരിഗണനയിലാണെന്നും ജില്ല െപാലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരുടെ കുടുംബത്തിന് ഇടക്കാല സമാശ്വാസം അനുവദിച്ചിട്ടില്ലെന്നും രജനിയുടെ ഭർത്താവ് സുന്ദരൻ നൽകിയ അപേക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചിട്ടുണ്ടെന്നും ജില്ല കലക്ടർ കമീഷനെ അറിയിച്ചു. ൈഡ്രവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തതായി കെ.എസ്.ആർ.ടി.സിയും അറിയിച്ചു. മരിച്ച യുവതിയും മകനും സാധാരണ കുടുംബത്തിലുള്ളവരാണ്. നിയമനടപടികൾ പൂർത്തിയാകുന്ന നീണ്ട കാലയളവുവരെ സമാശ്വാസത്തിനായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ച അപേക്ഷയിൽ തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകരുതെന്നും നിർദേശിച്ചു. ഉത്തരവി​െൻറ പകർപ്പുകൾ ജില്ല കലക്ടർക്കും മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.