തലശ്ശേരി: പഴയ കെ.എസ്.ആർ.ടി.സി ബസിെൻറ മാതൃകയിലൊരു വിദ്യാലയം. ധർമടം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സ്മാർട്ട് സ്കൂൾ@ധർമടം പദ്ധതിയുടെ ഭാഗമായി പാലയാട് മേലൂരിലെ തയ്യിൽ മേലൂർ ജൂനിയർ ബേസിക് സ്കൂളാണ് ചുവപ്പും മഞ്ഞയും കലർന്ന കെ.എസ്.ആർ.ടി.സി ബസിെൻറ മാതൃകയിൽ രൂപപ്പെടുത്തിയത്. പഞ്ചായത്ത് ദത്തെടുത്ത ഇൗ വിദ്യാലയം ഒരുകൂട്ടം ചിത്രകാരന്മാർ ചേർന്നാണ് വിദ്യാർഥികളെ ആകർഷിക്കുന്നതിന് പഴയ കെ.എസ്.ആർ.ടി.സി ബസിെൻറ രൂപത്തിലാക്കിയത്. ഒാടിട്ട ഒറ്റനിലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് എജുക്കേഷൻ കൗൺസിലാണ് പിന്നാക്കാവസ്ഥയിലുള്ള സ്കൂളുകൾ ആകർഷകമാക്കാൻ തീരുമാനിച്ചത്. സമീപഭാവിയിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ആകർഷകമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജം പറഞ്ഞു. ചിത്രകാരൻമാരായ സെൽവൻ മേലൂർ, സുരേഷ്ബാബു പാനൂർ, വി.കെ. രമേശൻ എന്നിവരാണ് വിദ്യാലയത്തിന് പുതിയമുഖം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.