വിഷരഹിത പച്ചക്കറി വിത്തിടൽ

കേളകം: കൃഷിവകുപ്പ് പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പച്ചക്കറി ക്ലസ്റ്ററി​െൻറ നേതൃത്വത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റോയി നമ്പുടാകം, ബ്ലോക്ക്പഞ്ചായത്ത് മെംബർമാരായ മാത്യു പറമ്പൻ, ഉഷ അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വാഹയാനി, എം.വി. ചാക്കോ, ജനകീയ കർഷകസമിതി അംഗം ജോണി കുമ്പളക്കുഴി തുടങ്ങിയവർ സംസാരിച്ചു. ജൈവപച്ചക്കറി കൃഷിയിൽ ജില്ലതലത്തിൽ അവാർഡ് നേടിയ സോണി മലമേൽപുത്തൻപുരയുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.