തലശ്ശേരി: പീഡനക്കേസിൽ കൃത്യവിലോപംകാട്ടിയെന്ന വാദത്തെ തുടർന്ന് വനിതാ ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ തലശ്ശേരിയിലെ പോക്സോ സ്പെഷൽ കോടതി (ഒന്നാം അഡീഷനൽ ജില്ല സെഷൻസ്) ഉത്തരവിട്ടു. ഡോക്ടർക്ക് സമൻസയച്ചു. കേളകം പൊലീസാണ് സമൻസ് നടപ്പാക്കേണ്ടത്. ഇതേ സ്റ്റേഷൻപരിധിയിലെ താമസക്കാരുടെ കുടുംബത്തിലുള്ള അഞ്ചു വയസ്സുകാരിയാണ് ശാരീരിക പീഡനത്തിനിരയായത്. പ്രതി െസബാസ്റ്റ്യനെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവുണ്ടായിരുന്നെങ്കിലും കുട്ടിയെ പരിശോധിച്ച ഡോക്ടർ ഇത് കൃത്യമായി രേഖപ്പെടുത്തിയില്ലത്രെ. മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി കൃത്യവിലോപം കാട്ടിയ ഡോക്ടർക്കെതിരെ നിയമനടപടി വേണമെന്ന സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എം.ജെ. ജോൺസെൻറ വാദത്തെ തുടർന്നാണ് വനിതാ ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ ജഡ്ജി ശ്രീകല സുരേഷ് സമൻസയച്ചത്. പീഡനക്കേസ് ഒക്ടോബർ 17ന് പരിഗണിക്കുമ്പോൾ ഡോക്ടർ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.