തളിപ്പറമ്പ്: സർ സയ്യിദ് കോളജ് യൂനിയൻ ഉദ്‌ഘാടനവും ഫൈൻ ആർട്സ് ഡേയും നടന്നു. മുൻ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനംചെയ്തു. വിദ്യാർഥിസംഘടനകൾ തമ്മിലടിക്കുന്നത് നിർത്തണമെന്നും പുതിയകാലത്ത് വിദ്യാർഥിസംഘട്ടനങ്ങൾ ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ദയയിലും മനുഷ്യത്വത്തിലും ഊന്നിയ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടത്. നമ്മുടെ കോളജുകളെ സർഗാത്മകതയുടെ ക്ലാസിക്കുകളായി ഉയർത്തിക്കാണിക്കാൻ കഴിയണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വയലിൻരംഗത്ത് ആഗോളശ്രദ്ധ നേടിയ അസീർ മുഹമ്മദ് മുഖ്യാതിഥിയായി. കോളജ് യൂനിയൻ ചെയർമാൻ കെ. മുഹമ്മദ് നൗഫൽ അധ്യക്ഷതവഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, കെ. അബ്ദുൽ ഖാദർ, കെ.വി. മുഹമ്മദ്കുഞ്ഞി, പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പുസ്തകമേള തളിപ്പറമ്പ്: സാഹിത്യപ്രവർത്തക സംഘത്തിെൻറ പ്രസിദ്ധീകരണവിഭാഗമായ നാഷനൽ ബുക്സിെൻറ പുസ്തകമേള തളിപ്പറമ്പിൽ തുടങ്ങി. 13 വരെ തളിപ്പറമ്പ് ടൗൺസ്ക്വയറിലാണ് പരിപാടി. പ്രമുഖ പ്രസാധകരുടെ 3000ത്തോളം പുസ്തകങ്ങൾ 10 മുതൽ 35 ശതമാനം വരെ ഡിസ്കൗണ്ടിലാണ് വിൽപന. പുസ്തകോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് മാനേജർ കെ. സുജാത അധ്യക്ഷതവഹിച്ചു. വൈക്കത്ത് നാരായണൻ ആദ്യവിൽപന നിർവഹിച്ചു. കെ. മാധവൻ, എ. അശോകൻ, ജീജോ മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.