ഡോക്​ടർമാർക്ക്​ നേരെയുള്ള അതിക്രമം: നിയമസംവിധാനം വേണം ^എം.പി

ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമം: നിയമസംവിധാനം വേണം -എം.പി തലശ്ശേരി: ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ഫലപ്രദമായ നിയമസംവിധാനം വേണമെന്ന് പ്രഫ. റിച്ചാർഡ് ഹേ എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർമാർ സമൂഹത്തി​െൻറ അവിഭാജ്യഘടകമാണെന്നും ആതുരശുശ്രൂഷ കൂടാതെ രാഷ്ട്രനിർമിതിയിലും ഡോക്ടർമാർ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറായി ഡോ. എസ്.ആർ. പുഷ്പരാജും സെക്രട്ടറിയായി ഡോ. പി.പി. സക്കരിയയും സ്ഥാനമേറ്റു. ഡോ. ജോണി സെബാസ്റ്റ്യനാണ് ട്രഷറർ. വനിതവിഭാഗം ചെയർപേഴ്സനായി ഡോ. സന്ധ്യ രവീന്ദ്രനും സെക്രട്ടറിയായി ഡോ. സിത്താര അരവിന്ദും സ്ഥാനമേറ്റു. ഐ.എം.എ മുൻ ദേശീയ ഉപാധ്യക്ഷൻ ഡോ. എം. ഭാസ്കരൻ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ. സഞ്ജീവ്കുമാർ, മുൻ സംസ്ഥാന പ്രസിഡൻറുമാരായ ഡോ. ടി.എൻ. ബാബു രവീന്ദ്രൻ, ഡോ. ആർ. രമേഷ്, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. വി.പി. സുരേന്ദ്രബാബു, ഡോ. പ്രദീപ്കുമാർ, ഡോ. അനൂപ്കോശി മാത്യു, ഡോ. രതിക ശ്രീകുമാർ, ഡോ. ലലിത് എന്നിവർ സംസാരിച്ചു. ഡോ. പി.പി. സക്കരിയ നന്ദി പറഞ്ഞു. ഡ്രൈവറെ നിയമിക്കും തലശ്ശേരി: പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി അനുവദിച്ച ആംബുലൻസിന് ൈഡ്രവറെ നിയമിക്കുന്നു. ഹെവി ൈഡ്രവിങ് ലൈസൻസും ബാഡ്ജുമുള്ള യോഗ്യരായവർ ഒക്ടോബർ പത്തിന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് സ​െൻററിലെ മെഡിക്കൽ ഓഫിസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങൾക്കും ഓഫിസുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.