കണ്ണൂർ: യുവാക്കളുടെ പ്രതികരണശേഷി നശിപ്പിക്കുന്നതിന് ആസൂത്രിതമായി നടപ്പാക്കുന്നതാണ് ഇടതു സർക്കാറിെൻറ മദ്യനയമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്. ഇടതു സർക്കാറിെൻറ ജനവിരുദ്ധ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ മുനിസിപ്പൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ദേവദാസ് തളാപ്പ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ മേഖല പ്രസിഡൻറ് കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുൈറജ് സ്വാഗതവും അസി. സെക്രട്ടറി എം.സി. അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു. ബി. ഖാലിദ്, ടി. റഷീദ്, എം. ഹാഷിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.