സാമൂഹിക ​െഎക്യ സത്യഗ്രഹം

കണ്ണൂർ: അസഹിഷ്ണുതക്കും ഹിംസക്കും വർഗീയവത്കരണത്തിനുമെതിരെ വിവിധ സംഘടനകളുടെ കൂട്ടായ്മയിൽ സാമൂഹിക െഎക്യ സത്യഗ്രഹം നടത്തി. കണ്ണൂർ അതിരൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. വിശ്വമാനവികനും കർമയോഗിയുമായ ഗാന്ധിജിയെ മനുഷ്യ മനസ്സിൽനിന്നും പറിച്ചു മാറ്റാനുള്ള കൊണ്ടുപിടിച്ച രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സവർണവത്കരിക്കപ്പെടുന്നതും സെമിറ്റിക്വത്കരിക്കപ്പെടുന്നതുമായ ഒരു ഹിന്ദു പൊതുബോധം സൃഷ്ടിക്കാനും ഒരു ശതമാനം മാത്രം വരുന്ന ശതകോടീശ്വരന്മാരുടെ സമ്പത്ത് അധികാര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനുമാണ് സംഘ്പരിവാർ സാംസ്കാരിക ഫാഷിസത്തിലൂടെ ശ്രമിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.സി. ഉമേഷ് ബാബു പറഞ്ഞു. സമാജ്വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡൻറ് വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ടി.പി.ആർ. നാഥ്, രാജൻ കോരേമ്പത്ത്, ഡോ. ഡി. സുരേന്ദ്രനാഥ്, അബ്ദുസമദ് കൊടുവള്ളി, മാത്യു എം. കണ്ടത്തിൽ, ഇ.എം. ഹാഷിം, പ്രഫ. വി.എൻ. രമണി, രാഘവൻ കാവുമ്പായി, പി.എൻ. സാമുവൽ, പ്രഫ. എം.കെ. മനോഹരൻ, ഹരി ചക്കരക്കല്ല്, ദേവദാസ് തളാപ്പ്, വിശാലാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.