കർഷകവഞ്ചനയുടെ കാര്യത്തിൽ കേന്ദ്ര-കേരള സർക്കാറുകൾ മത്സരിക്കുന്നു -സ്വതന്ത്ര കർഷകസംഘം കണ്ണൂർ: കർഷകവഞ്ചനയുടെ കാര്യത്തിൽ കേന്ദ്ര-കേരള സർക്കാറുകൾ മത്സരിക്കുകയാണെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത പിണറായി സർക്കാർ മദ്യക്കച്ചവടക്കാർക്ക് നൽകിയ ഉറപ്പുകൾ നടപ്പാക്കിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര കർഷകസംഘം ജില്ല കൺവെൻഷൻ കണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷതവഹിച്ചു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി മുഖ്യപ്രഭാഷണം നടത്തി. ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, ട്രഷറർ വി.പി. വമ്പൻ, സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. മമ്മു, ട്രഷറർ എം.എസ്. മുഹമ്മദ്കുഞ്ഞി, സെക്രട്ടറി സി. ശ്യാം സുന്ദർ, ഭാരവാഹികളായ മൺവിള സൈനുദ്ദീൻ, പി.പി. മുഹമ്മദ് കുട്ടി, ഇ. അബൂബക്കർ ഹാജി, അഡ്വ. ഖാലിദ് രാജ, എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം, പി.ഒ.പി. മുഹമ്മദലി ഹാജി, പി. അബ്ദുറഹ്മാൻ, പി.കെ. അബ്ദുൽ ഖാദർ മൗലവി, സി.എച്ച്. മുഹമ്മദ് കുട്ടി ഹാജി, സി. എറമുള്ളാൻ, നസീർ ചാലാട്, എം. മുസ്തഫ, എം.വി. നജീബ്, കെ. കുഞ്ഞബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി. മഹമൂദ് സ്വാഗതവും സെക്രട്ടറി എം.പി.എ. റഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.