ഒമ്പതുവർഷത്തെ സ്വപ്നം സഫലം; ഇശൽപാടി ഹരിത നേടി

ചെമ്മനാട്: മൂന്നാം ക്ലാസ് മുതൽ സ്കൂൾ കലോത്സവവേദികളിൽ മാപ്പിളപ്പാട്ടിൽ മത്സരിക്കുന്ന ഹരിത രഘുനാഥ് ഇശൽപെരുമയുടെ നാട്ടിൽ അല്ലാമാ ഇക്ബാലി​െൻറയും മാളിയക്കൽ കുഞ്ഞഹമ്മദി​െൻറയും വരികൾ ആലപിച്ച് ഒന്നാം സ്ഥാനക്കാരിയായി. ഒമ്പതു വർഷമായി മത്സരരംഗത്തുണ്ടെങ്കിലും ഒന്നാം സ്ഥാനം നേടുന്നത് ഇതാദ്യം. 'സഖിനബി ഷാഫിയാൻ റാഫിയരുടെ മൊളി...' എന്നാരംഭിക്കുന്ന മാളിയക്കൽ കുഞ്ഞഹമ്മദ് രചിച്ച ഗാനം ആലപിച്ച് മാപ്പിളപ്പാട്ടിലും മഹാകവി അല്ലാമാ ഇക്ബാൽ രചിച്ച കവിതചൊല്ലി ഉർദു പദ്യംചൊല്ലൽ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ ഹരിത കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. 11 വർഷമായി സംഗീതം പഠിക്കുന്ന ഹരിത ശാസ്ത്രീയസംഗീതത്തിലും മികവുതെളിയിച്ചിട്ടുണ്ട്. പ്രശാന്ത് കക്കറ സംവിധാനം ചെയ്ത ബംഗാളി എന്ന ഹ്രസ്വചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിർവഹിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. കാസർകോട് തനിമ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു. പാക്കം വെളുത്തോളിയിലെ രഘുനാഥി​െൻറയും ഒാമനയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.