ക്ഷേമപെൻഷൻ: ലിസ്​റ്റിൽ ഉൾപ്പെടാത്തവർക്ക്​ ഇന്നുകൂടി അവസരം

കണ്ണൂർ: വിവിധ ക്ഷേമപെൻഷൻ പദ്ധതിയിൽ ഉൾപ്പെടാത്ത കണ്ണൂർ കോർപറേഷൻ പരിധിയിലുള്ളവർക്ക് അപേക്ഷ നൽകുന്നതിന് വ്യാഴാഴ്ചകൂടി അവസരം. ബുധനാഴ്ച കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിവിധ കൗൺസിലർമാർ വിമർശനമുന്നയിച്ചതോടെയാണ് വ്യാഴാഴ്ചകൂടി അവസരം നൽകാൻ തീരുമാനിച്ചത്. അപേക്ഷകർ സെക്രട്ടറിയെയാണ് ബന്ധപ്പെടേണ്ടത്. ക്ഷേമപെൻഷനുകൾക്ക് അപേക്ഷിച്ച പലരും ലിസ്റ്റിലില്ലെന്നും ഇക്കാര്യം അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും കൗൺസിലർ എം.പി. മുഹമ്മദാലി പറഞ്ഞു. എല്ലാ രേഖകളുമടക്കം അപേക്ഷ നൽകി മാസങ്ങൾക്കുശേഷമാണ് ചില രേഖകളില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ അപേക്ഷകൾ തള്ളുന്നെതന്ന് കൗൺസിലർ സി. എറമുള്ളാൻ പറഞ്ഞു. എന്നാൽ, അപേക്ഷ നൽകിയവരിൽ രേഖകൾ ഹാജരാക്കാത്തവരോട് പലതവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ടോക്കൾവാങ്ങി പോയവർ പിന്നീട് തിരിച്ചുവരാത്ത സംഭവങ്ങളുണ്ടായിട്ടുെണ്ടന്നും സെക്രട്ടറി യോഗത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.