മഞ്ചേശ്വരം, കാസർകോട്​, ബേക്കൽ ഉപജില്ലകൾ മുന്നിൽ

കാസർകോട്: ജില്ല സ്കൂൾ കേലാത്സവത്തിൽ 20 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ മഞ്ചേശ്വരം, ബേക്കൽ, കാസർകോട് ഉപജില്ലകൾ 13 പോയൻറുകൾ വീതം നേടി മുന്നിട്ടുനിൽക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ ബേക്കൽ, ചെറുവത്തൂർ ഉപജില്ലകൾ 28 വീതം പോയൻറും കാസർകോട് 26 പോയൻറും നേടി. ഹോസ്ദുർഗിന് 23ഉം കുമ്പളക്ക് 20ഉം ചിറ്റാരിക്കാലിന് 10ഉം പോയൻറുണ്ട്. യു.പി വിഭാഗം അറബിക്കിൽ ബേക്കൽ, ചെറുവത്തൂർ, കാസർകോട്, ഹോസ്ദുർഗ് ഉപജില്ലകൾ 15 വീതം പോയൻറുകൾ നേടി മുന്നിൽ. ഹൈസ്കൂൾ വിഭാഗം അറബിക്കിൽ കാസർകോട് 35 പോയൻറും ബേക്കൽ 33 പോയൻറും നേടി. ചെറുവത്തൂർ 30, കുമ്പള 28, മഞ്ചേശ്വരം 27, ഹോസ്ദുർഗ് 24, ചിറ്റാരിക്കാൽ 20 പോയൻറുകൾ നേടി. യു.പി ജനറൽ വിഭാഗത്തിൽ കുമ്പള, മഞ്ചേശ്വരം, ബേക്കൽ അഞ്ച് വീതം പോയൻറ് നേടി മുന്നിൽ. സ്കൂൾതലത്തിൽ ജി.എഫ്.എച്ച്.എസ് കാസർകോട് 16 പോയൻറും എം.ആർ.വി.എച്ച്.എസ്.എസ് പടന്ന, ജി.എച്ച്.എസ്.എസ് അഡൂർ, ജി.എച്ച്.എസ്.എസ് പരപ്പ, ജി.എച്ച്.എസ്.എസ് ഷിറിയ 15 പോയൻറുകൾ വീതം നേടി. അറബിക് വിഭാഗത്തിൽ പള്ളിക്കര ഇസ്ലാമിക് 15 പോയൻറും വി.എ.യു.പി.എസ് മിയാപദവും ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാടും 10 വീതവും പോയൻറ് നേടി. ഹൈസ്കൂൾതലത്തിൽ ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുവത്തൂരാണ് 20 പോയൻറ് നേടി മുന്നിലുള്ളത്. ചെമ്മനാട് ജമാഅത്ത് തൊട്ടുപിന്നിലുണ്ട്. കലോത്സവത്തി​െൻറ ഭാഗമായുള്ള ഭക്ഷണപുരയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ പാലുകാച്ചൽ നിർവഹിച്ചു. മീഡിയ റൂം പ്രസ്ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.