ചികിത്സക്കിടെ വിദ്യാർഥിനിയുടെ മരണം: മനുഷ്യാവകാശ കമീഷൻ സിറ്റിങ്​ 15​ലേക്ക്​ നീട്ടി

കണ്ണൂർ: ചികിത്സക്കിടെ മരിച്ച എം.ബി.ബി.എസ് വിദ്യാർഥിനി ശിവപുരം ആയിഷ മൻസിലിൽ ഷംന തസ്നിമിന് നീതിലഭിക്കാൻ ഇനിയും കാത്തിരിക്കണം. ഇന്നലെ പയ്യാമ്പലം െഗസ്റ്റ് ഹൗസിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ കേസ് ഡിസംബർ 15ലേക്ക് മാറ്റി. ഡോക്ടർമാർ നൽകിയ ഹരജിയിൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ അന്വേഷണങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണിത്. കേസിൽ ഉൾപ്പെട്ട കളമശ്ശേരി മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം തലവൻ ഡോ. ജിൽസ് ജോർജ്, ഡോ. കൃഷ്ണമോഹൻ എന്നിവരാണ് അന്വേഷണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന ഷംന 2016 ജൂലൈ 18നാണ് മരിച്ചത്. ചികിത്സപ്പിഴവാണെന്ന് തുടക്കംമുതലേ ആരോപണമുയർന്നിരുന്നു. 2016 ഒക്ടോബറിൽ നടന്ന അന്വേഷണത്തിൽ മെഡിസിൻ ഡിപ്പാർട്മ​െൻറ് മേധാവി ജിൽസ് ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് നവംബറിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അന്വേഷണ സമിതിയുടെ റിപ്പോർട്ടിങ്ങിനെ തുടർന്ന് വീണ്ടും സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലാവധി ആറു മാസം പിന്നിടുകയും ചാർജ് മെമ്മോ നൽകുകയും ചെയ്തതിനാൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ് മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലാണ് ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്. 15 പേർ കുറ്റക്കാരാണെന്നാണ് അന്വേഷണത്തിന് നിയോഗിക്കെപ്പട്ട കമീഷനുകൾ കണ്ടെത്തിയിട്ടുള്ളത്. ഷംന കേസിൽ മനുഷ്യാവകാശ കമീഷ​െൻറ പത്താമത്തെ സിറ്റിങ്ങായിരുന്നു ഇന്നലത്തേത്. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ ഹാജരാകാെനത്തിയ ഷംനയുടെ പിതാവ് കെ.എ. അബൂട്ടി 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.