''ആ കുട്ടി ആരോഗ്യ​േത്താടെ തിരിച്ചുവര​െട്ട...''പ്രാർഥനയോടെ തമീം

കാസർകോട്: ''ആ കുട്ടി നല്ല ആരോഗ്യേത്താടെ ജീവിതത്തിലേക്ക് തിരിച്ചുവരെട്ട.... ഞാൻ പ്രാർഥിക്കുന്നു...വേറൊന്നും പറയാനില്ല..'' ജീവശ്വാസത്തിനുവേണ്ടി പിടഞ്ഞ കൈക്കുഞ്ഞിനെ ഏഴ് മണിക്കൂറിനകം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തിരുവന്തപുരത്തേക്കെത്തിച്ച ആംബുലൻസ് ഡ്രൈവർ അബ്ദുൽ തമീമിന് (26) അഭിനന്ദനങ്ങളുടെയും പാരിതോഷികങ്ങളുടെയും പ്രവാഹമെത്തുേമ്പാഴും വലിയൊരു ദൗത്യം നിറവേറ്റിയതി​െൻറ അമിതാഹ്ലാദമില്ല. കടമ നിർവഹിച്ചതി​െൻറ ആത്മ സംതൃപ്തിയും പ്രാർഥനയും മാത്രം. ''ഒരുപാട് പ്രാവശ്യം എറണാകുളത്തേക്കൊക്കെ രോഗികളുമായി പോയിട്ടുണ്ട്. പക്ഷേ, ഇത്രക്ക് ക്രിട്ടിക്കലായ കേസുമായി ഇത്ര സ്പീഡിൽ പോകേണ്ട ആവശ്യം വന്നിട്ടില്ല. ഇതി​െൻറ ക്രെഡിറ്റ് എനിക്ക് മാത്രമല്ല. ഞാനൊരു നിമിത്തം മാത്രം. അകമ്പടിയായി വന്ന പൊലീസ്, പുലർച്ചവരെ ഉറക്കമൊഴിച്ച് ദേശീയപാതയിലെ ഒാരോ ജങ്ഷനിലും കാത്തുനിന്ന് വലിയ വാഹനങ്ങളെയൊക്കെ പിടിച്ചിട്ട് ആംബുലൻസിന് കടന്നുപോകാൻ സൗകര്യമൊരുക്കിയ നിരവധി സന്നദ്ധ സംഘടന പ്രവർത്തകർ, സാധാരണക്കാർ... ഇവർക്കൊക്കെയാണ് നന്ദി പറയേണ്ടത്...'' ബദിയഡുക്കയിലെ സിറാജ്-അയിഷ ദമ്പതികളുടെ 31 ദിവസം പ്രായമുള്ള മകൾ ഫാത്തിമത്ത് ലൈബയെയാണ് ബുധനാഴ്ച രാത്രി അതിസാഹസികമായി തമീം തിരുവനന്തപുരത്തെത്തിച്ചത്. ഹൃദയ തകരാറുള്ള കുട്ടിയുടെ ശരീരത്തിൽ ഒാക്സിജ​െൻറ അളവ് വളരെ കുറവായിരുന്നതിനാൽ പരിയാരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സ​െൻററിൽ എത്തിക്കാൻ ഡോക്ടർമാർ എട്ട് മണിക്കൂറാണ് സമയം അനുവദിച്ചത്. ഏഴു മണിക്കൂർ യാത്രക്കിടയിൽ ഡീസൽ നിറക്കാൻ 10 മിനിറ്റ് മാത്രമാണ് ആംബുലൻസ് നിർത്തേണ്ടിവന്നത്. ചെർക്കളയിലെ ജീവകാരുണ്യ സംഘടനയുടെ ആംബുലൻസി​െൻറ ഡ്രൈവറായ തമീം, െഎ.സി.യു സംവിധാനമുള്ള ആംബുലൻസ് ആവശ്യെപ്പട്ട് മാനേജർ മുനീറിന് ലഭിച്ച സന്ദേശത്തി​െൻറ അടിസ്ഥാനത്തിലാണ് ഇൗ ദൗത്യം ഏറ്റെടുത്തത്. തിരുവനന്തപുരത്തുനിന്നുള്ള മടക്കയാത്രയിൽ വഴിനീളെ സ്വീകരണങ്ങളും അനുമോദനങ്ങളുമായിരുന്നു. വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയപ്പോഴും അഭിനന്ദനങ്ങളും പാരിതോഷികങ്ങളുമായി ഒരുപാടുപേർ കാണാനെത്തി. പലരും നേരിൽ കാണണമെന്നാവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരിക്കുന്നു. കാസർകോട് അടുക്കത്ത്ബയലിലെ പരേതനായ മുഹമ്മദി​െൻറയും അസ്മയുടെയും മകനാണ് അബ്ദുൽ തമീം. ഡ്രൈവറായിരുന്ന പിതാവ് നേരത്തേ മരിച്ചു. കുറച്ചുകാലം ചെറിയ ചരക്ക് ലോറികളിൽ ഡ്രൈവറായിരുന്നു. അഞ്ചുവർഷമായി ആംബുലൻസ് ഡ്രൈവറായി ജോലിചെയ്യുന്നു. പടം: thameem_ambulance driver
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.