കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ക്രമക്കേട്​

കണ്ണൂര്‍: . ബി.എസ്സി കമ്പ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്ററിലെ ഡാറ്റ ബേസ് മാനേജ്‌മ​െൻറ് സിസ്റ്റം പേപ്പറി​െൻറ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. കഴിഞ്ഞ വർഷത്തെ പരീക്ഷക്ക് ഉപയോഗിച്ച അതേ ചോദ്യപേപ്പറാണ് സീരിയൽ നമ്പറുകളും തീയതിയും മാത്രം മാറ്റിനൽകിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ നടന്നത്. 32 മാര്‍ക്കിനുള്ള 18 ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഉപയോഗിച്ചതിൽനിന്നും വ്യത്യസ്തമായി ചോദ്യങ്ങളുടെ ക്രമം മാറ്റിയിരുന്നു. ചോദ്യങ്ങൾ കണ്ടപ്പോൾ കഴിഞ്ഞ പരീക്ഷയിൽ ഉപയോഗിച്ചതാണെന്ന് മനസ്സിലായ വിദ്യാർഥികൾ പരാതിപ്പെെട്ടങ്കിലും പരീക്ഷ എഴുതുന്നതിന് ഇൻവിജിലേറ്റർമാർ നിർദേശം നൽകുകയായിരുന്നു. സർവകലാശാലക്കുകീഴിൽ മിക്ക കോളജുകളിലും കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുന്നുണ്ട്. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് പരാതി നൽകി. കഴിഞ്ഞ വർഷവും കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചിരുന്നു. ഇത് തയാറാക്കിയ അധ്യാപകനെ കരിമ്പട്ടികയിൽപെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.