മുന്നാക്ക സംവരണശ്രമം പ്രതിഷേധാർഹം -എം.െഎ. അബ്ദുൽ അസീസ് കണ്ണൂർ: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണമേർപ്പെടുത്താനുള്ള സംസ്ഥാനസർക്കാറിെൻറ നീക്കം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്. കണ്ണൂരിൽ നടന്ന ക്ഷണിക്കപ്പെട്ടവരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടനാഭേദഗതിക്ക് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാറിെൻറ അമിതതാൽപര്യമാണ് സൂചിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി സാമൂഹികമായി അടിച്ചമർത്തലുകൾക്ക് വിധേയമായി പിന്നാക്കമായ വിഭാഗങ്ങൾക്ക് രാഷ്ട്രപുനർനിർമാണ പ്രകിയയുടെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പുവരുത്താനള്ള ശ്രമമാണ് സംവരണം. സംവരണം നടപ്പിലാക്കി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പിന്നാക്കസമുദായങ്ങൾക്ക് വളരെയൊന്നും മുന്നോട്ടുപോകാൻ സാധിച്ചില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പിന്നാക്കസമുദായങ്ങൾക്ക് കൂടുതൽ വിപുലമായരീതിയിൽ സംവരണം നടപ്പിലാക്കണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സംവരണലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന നിലപാട് സംസ്ഥാനസർക്കാർ സ്വീകരിക്കുന്നത്. സംഘ്പരിവാർ അജണ്ടകളെ ശക്തിപ്പെടുത്തുകയാണ് ഇത്തരം നിപാടുകൾ ചെയ്യുന്നതെന്ന് സംസ്ഥാനസർക്കാറും ബന്ധപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളും മനസ്സിലാക്കണമെന്നും എം.െഎ. അബ്ദുൽ അസീസ് പറഞ്ഞു. ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.ആർ സെക്രട്ടറി ടി. ശാക്കിർ സംസാരിച്ചു. വി.എൻ. ഹാരിസ് സ്വാഗതവും ജില്ലാ സെക്രട്ടറി ഹനീഫ മാസ്റ്റർ നന്ദിയും പറഞ്ഞു. ഹാഫിസ് കാസിം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.