ചി​ക്ക​ൻ ചി​ല്ലി​ക്കാ​യി സ​മീ​പി​ക്കാം സെ​ൻ​ട്ര​ൽ ജ​യി​ലി​നെ

കണ്ണൂർ: ചപ്പാത്തിയുടെയും ബിരിയാണിയുടെയും നറുസ്വാദിന് പുറമെ ഇനി കണ്ണൂർ സെൻട്രൽ ജയിലിലെ മതിൽക്കെട്ടിനകത്തുനിന്ന് ചിക്കൻ കബാബിെൻറയും ചിക്കൻ ചില്ലിയുടെയും രുചികൾകൂടി ജനങ്ങളിലേക്കെത്തുന്നു. സെൻട്രൽ ജയിലിലെ പുതിയ വിൽപന കൗണ്ടറിൽ നിന്നാണ് ചിക്കൻചില്ലി, കബാബ് എന്നീ വിഭവങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുതുടങ്ങിയത്. 200 ഗ്രാം വീതമുള്ള കണ്ടെയ്നർ പായ്ക്കിന് 60 രൂപ മാത്രമാണ് വില. രുചി കൂട്ടുന്നതിനായി ആരോഗ്യത്തിന് ദോഷമാകുന്ന പദാർത്ഥങ്ങളൊന്നും ചേർക്കാതെയാണ് ചിക്കൻചില്ലിയും കബാബും ഉണ്ടാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഗവ. പ്രസിന് സമീപത്തെ പുതിയ കൗണ്ടറിൽ നിന്നാണ് ഇതിെൻറ വിൽപന. പകൽ രണ്ടുമുതൽ എല്ലാ ദിവസവും കൗണ്ടറിൽ ഇവ ലഭ്യമാകും. ഡിമാൻറ് അനുസരിച്ച് മറ്റ് വിൽപന കൗണ്ടറുകളിൽ കൂടി ഇവ ലഭ്യമാക്കുന്നതിന് ഭാവിയിൽ സൗകര്യമൊരുക്കും. സെൻട്രൽ ജയിലിലെ ലബാർ ‘ഫ്രീഡം’ ഫുഡിൽ നിന്നുള്ള, ബിരിയാണി, ലഡു, ചിപ്സ്, ഇഡലി, ചിക്കൻ ബിരിയാണി, വെജ് ബിരിയാണി, ചിക്കൻകറി, മുട്ടക്കറി, വെജിറ്റബിൾ കറി, കാടമുട്ട തുടങ്ങിയ വിഭവങ്ങളുടെ വിൽപന ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.