കണ്ണൂർ: ജന ആരോഗ്യസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമന്തളി നിവാസികൾ മലിനീകരണ നിയന്ത്രണ ബോർഡ് ഒാഫിസ് ഉപരോധിച്ചു. േനവൽ അക്കദമിയുടെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മാലിന്യപ്ലാൻറ് അടച്ചുപൂട്ടുക, രാമന്തളി ജനതയുടെ ആരോഗ്യസുരക്ഷക്ക് നേവൽ അക്കാദമി വിലകൽപിക്കുക, പ്ലാൻറ് മാറ്റിസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. ഓഫിസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച 11 സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ്ചെയ്ത് നീക്കി. സമരസമിതി ചെയർമാൻ ആർ. കുഞ്ഞികൃഷ്ണൻ, പി.കെ. നാരായണൻ, സുനിൽ രാമന്തളി, കെ.പി. ദിലീപ്, കെ.ടി. രതീഷ്, പി.പി. നാരായണി, കെ.വി. ദാക്ഷായണി, കെ.പി. സരസ്വതി, കെ.പി. പങ്കജാക്ഷി, കെ.പി. ശൈലജ, കെ.പി. ശകുന്തള എന്നിവരെയാണ് ടൗൺ എസ്.ഐ കുട്ടികൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്ത് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.