കണ്ണൂർ: എസ്.എസ്.എൽ.സി ബയോളജി പരീക്ഷയുമായി ബന്ധപ്പെട്ട് അഞ്ചു പ്രധാന പാഠങ്ങൾ ഉൾക്കൊള്ളിച്ചുള്ള മലയാളം വിഡിയോ തയാറായി. നാളെയാണ് ബയോളജി പരീക്ഷ. യൂട്യൂബിൽ KANNURCLASSROOM എന്നപേരിലാണ് ഈ വിഡിയോ ലഭ്യമാകുക. 10 മുതൽ 15 മിനിറ്റുവരെയാണ് ഓരോ പാഠഭാഗങ്ങളുടെയും വിഡിയോയുടെ ദൈർഘ്യം. ഡി.എൻ.എ, പ്രതിരോധം, പാൻക്രിയാസ്, തൈറോയ്ഡ്, രക്തഗ്രൂപ് എന്നീ ഭാഗങ്ങളാണുള്ളത്. പാഠപുസ്തകങ്ങളെമാത്രം ആശ്രയിച്ച് പഠിക്കുന്നതിെനക്കാൾ വിദ്യാർഥികൾക്ക് പ്രയോജനകരമായിരിക്കുമിത്. കണ്ണൂർ കലക്ടർ മിർ മുഹമ്മദലിയുടെ നിർദേശപ്രകാശം അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ അനുശ്രീ എന്ന വിദ്യാർഥിയാണ് ഇത് തയാറാക്കിയത്. നിഖിലാണ് വിഡിയോ ഡിസൈൻ നിർവഹിച്ചത്. പഠനസഹായികളായ വിഡിയോകൾ പലതും ലഭ്യമാണെങ്കിലും അവയിലധികവും ഇംഗ്ലീഷിലുള്ളതാണ്. പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.