കണ്ണൂർ: ടെക്സ്റ്റൈൽ മാർക്കറ്റിങ് രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ നന്ദകുമാർ ചെയർമാനായ കമ്മിറ്റിയെ നിയോഗിച്ചതായും ഏപ്രിലിൽ കമ്മിറ്റി റിപ്പോർട്ട് നൽകുമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കണ്ണൂർ കോഒാപറേറ്റിവ് സ്പിന്നിങ് മിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. നന്ദകുമാർ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്പിന്നിങ് മില്ലുകളുടെ നവീകരണം സംബന്ധിച്ച് തീരുമാനമെടുക്കും. അടുത്ത അധ്യയനവർഷം ൈപ്രമറി ക്ലാസുകളിലെ കുട്ടികൾക്ക് യൂനിഫോം വിതരണം ചെയ്യാൻ ആവശ്യമായ 10 ലക്ഷം മീറ്റർ തുണി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ സ്പിന്നിങ് മില്ലിൽ കോട്ടൺ ടെസ്റ്റിങ് ലാബ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. തൊഴിലാളികൾക്ക് കുറഞ്ഞപലിശക്ക് കൂടുതൽ ലോൺ നൽകുന്ന പദ്ധതി നടപ്പാക്കും. നോട്ട് പ്രതിസന്ധി ഗുരുതരമായി ബാധിച്ചത് ടെക്സ്റ്റൈൽ മേഖലയെയാണ്. പ്രവർത്തനമൂലധനത്തിെൻറ അഭാവം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇടക്കാലത്ത് മിൽ പ്രവർത്തനം സ്തംഭിക്കുന്ന നിലവന്നപ്പോൾ സംസ്ഥാനസർക്കാർ സാമ്പത്തികസഹായം അനുവദിച്ച് പരുത്തി വാങ്ങിനൽകി. 18.5 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. തൊഴിലാളികൾ കൊഴിഞ്ഞുപോയിട്ടുണ്ടെങ്കിലും പുതിയ തൊഴിലാളികളെ പരിശീലിപ്പിച്ച് മില്ലുകളുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കും. കടത്തിലായ സ്ഥാപനങ്ങൾക്ക് വായ്പ നൽകും. വായ്പ ലഭ്യമാക്കാൻ ബജറ്റിൽ 57 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പിന്നിങ് മിൽ പ്രവർത്തനം നോക്കിക്കണ്ട മന്ത്രി ബ്ലോർ റൂം, സിംപ്ലക്സ്, സ്പിന്നിങ്, ഡബ്ലിങ്, റീലിങ് തുടങ്ങി വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. മിൽ തൊഴിലാളികളുടെ കൂട്ടായ്മയായ സി.സി.എസ്.എം ആർട്സ് ക്ലബിെൻറ വാഴകൃഷി വിളവെടുപ്പും മന്ത്രി ഉദ്ഘാടനം ചെയ്തു. സ്പിന്നിങ് മിൽ ചെയർമാൻ എം. സുരേന്ദ്രൻ, മാനേജിങ് ഡയറക്ടർ രമേശൻ, മാനേജർ എം.എ. ചന്ദ്രശേഖരൻ, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ഡി. രാജേന്ദ്രൻ, ദിനേശ് ഫുഡ്സ് ചെയർമാൻ സി. രാജൻ, വിവിധ തൊഴിലാളി യൂനിയൻ നേതാക്കളായ കെ.പി. അശോകൻ, പി.കെ. സുരേഷ് ബാബു, ഇ.കെ. രമേശൻ, പി.കെ. രാജൻ, പി. ജയദേവൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.