ദേശീയപാത വികസനം: ജില്ലയിൽ 66.8498 ഹെക്ടർ ഭൂമി ഏറ്റെടുത്തു

കാസർകോട്: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന് ജില്ലയിൽ 66.8498 ഹെക്ടർ ഭൂമി ഏറ്റെടുത്തതായി റവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയപാത വികസനപ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന അതിർത്തിയായ തലപ്പാടിമുതൽ ജില്ല അതിർത്തിയായ കാലിക്കടവുരെ ദേശീയപാത കടന്നുപോകുന്ന 33 വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുത്തത്. 35.34 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഏറ്റെടുത്ത ഭൂമിയിൽ 2009 കെട്ടിടങ്ങളുണ്ട്. മഞ്ചേശ്വരം താലൂക്കിൽ 618, കാസർകോട് 463, ഹോസ്ദുർഗിൽ 928 കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1787 കെട്ടിടങ്ങളുടെ വിലനിർണയം പൂർത്തിയാക്കി. ഏറ്റെടുക്കുന്ന സ്ഥലത്തി​െൻറ വിലനിർണയിക്കുന്നത് പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരാണ്. 2016ലെ പൊതുമരാമത്ത് നിരക്കനുസരിച്ചാണ് വിലനിർണയം. ഗ്രാമീണമേഖലയിൽ ഏറ്റെടുക്കുന്നഭൂമിക്ക് കൂടുതൽ വിലയുടെ നാലിരട്ടിയും നഗരങ്ങളിൽ കൂടുതൽ വിലയുടെ ഇരട്ടിയും നഷ്ടപരിഹാരമായി നൽകും. കെട്ടിടത്തി​െൻറ പഴക്കം നോക്കാതെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കണക്കാക്കുന്ന വിലയുടെ ഇരട്ടി ഓരോ കെട്ടിടത്തിനും നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കറന്തക്കാട് മുതൽ നുള്ളിപ്പാടിവരെ മേൽപാലം നിർമിക്കും. നിലവിലുള്ള റോഡി​െൻറ അെലയിൻമ​െൻറിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. മൊഗ്രാൽപുത്തൂർ, കുമ്പള എന്നിവിടങ്ങളിൽ െറയിൽേവയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാൻ 8.43 ഹെക്ടറിൽ മാത്രമാണ് റോഡി​െൻറ ഘടന മാറ്റുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് അവ്യക്തത നിലവിലുണ്ടെന്നും ഇതുസംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾക്ക് ഉദ്യോഗസ്ഥർ യഥാസമയം കൃത്യമായ മറുപടിനൽകണമെന്നും ജനപ്രതിനിധികൾ നിർേദശിച്ചു. ഉദ്യോഗസ്ഥരുടെ അഭാവവും സ്ഥലംമാറ്റവും പദ്ധതിപ്രവർത്തനങ്ങളെ ബാധിക്കുന്നതായി യോഗത്തിൽ അഭിപ്രായമുയർന്നു. എ.ഡി.എം കെ. അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലപഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ മുഹമ്മദ് കുഞ്ഞി ചായിൻറടി, എ.കെ.എം. അഷ്റഫ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.വി. ശ്രീധരൻ, ശാരദ എസ്. നായർ, എ.എ. ജലീൽ, പുണ്ഡരീകാക്ഷ, ഡെപ്യൂട്ടി കലക്ടർമാരായ എച്ച്. ദിനേശൻ, എൻ. ദേവിദാസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.