ലഹരിവിരുദ്ധ റാലിയും ബോധവത്കരണവും

അഡൂര്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി അഡൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂൾ വിദ്യാർഥികള്‍ ലഹരിവിരുദ്ധറാലി നടത്തി. അഡൂര്‍ ടൗണിലെ വ്യാപാരികൾക്കും പൊതുജനങ്ങള്‍ക്കും ലഘുലേഖ വിതരണംചെയ്ത് ബോധവത്കരണം നടത്തി. ---------ആദൂര്‍ പൊലീസി​െൻറ സഹകരണത്തോടെ സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, സയന്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അഡീഷനല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എം. രാജന്‍ റാലി ഫ്ലാഗ്ഓഫ് ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെയുള്ള 'കരൾ' എന്ന ഷോര്‍ട്ട്ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി. മൂസാന്‍ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ സ്വാഗതവും ജൂനിയര്‍ റെഡ്ക്രോസ് കോഒാഡിനേറ്റര്‍ എ. രാജാറാമ നന്ദിയും പറഞ്ഞ‌ു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയപ്രകാശ്, ഭാസ്‌കരൻ, എസ്‌.പി.സി സി.പി.ഒ എ. ഗംഗാധരൻ, എ.സി.പി.ഒ പി. ശാരദ, അധ്യാപകരായ എ.എം. അബ്‌ദുസ്സലാം, വി.ആർ. ഷീല, പി. ഇബ്രാഹിം ഖലീൽ, സന്തോഷ്‌ക‌ുമാര്‍, എസ്.കെ. അന്നപൂര്‍ണ, എം. ശബ്‌ന, എം. സുനിത, പി.പി. ധനിൽ, എ. റഫീഖ്, എ. ശാക്കിറ, പി.വി. സ്‌മിത, എ.എ. ഖമറ‌ുന്നിസ, കെ. സന്ധ്യ, സി. രമ്യ, വിദ്യാർഥികളായ എച്ച്. മഞ്ജ‌ുഷ, എ.എസ്. ഷാനിബ, ഋഷികേഷ്, സുരാജ്, രജിന, നൗഫൽ, അനഘ, ആതിര എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.