ചെക്ക്ഡാം നിർമാണത്തിലെ അപാകത; പാലവും റോഡും ​ചളിക്കുളമായി

വെള്ളരിക്കുണ്ട്: ചെക്ക്ഡാം നിർമാണത്തിലെ അപാകതയെ തുടർന്ന് പാലവും റോഡും ചളിക്കുളമായി. വെള്ളരിക്കുണ്ട് പുതിയ ബസ്സ്റ്റാൻഡിൽനിന്ന് താലൂക്ക് ഓഫിസിലേക്കുള്ള ബൈപാസ് റോഡാണ് ചളിക്കുളമായത്. ഇവിടെ പുഴക്ക് കുറുകെ ചെക്ക്ഡാം കം ബ്രിഡ്ജ് പണിതതിലുള്ള സാങ്കേതിക അപാകതയാണ് കാരണം. തറനിരപ്പിൽനിന്ന് ഒരുമീറ്റർ താഴ്ന്നാണ് പാലം നിർമിച്ചത്. ഇതുകാരണം പുഴയുടെ ഇരുകരയിൽനിന്നുമുള്ള ചളിനിറഞ്ഞ മഴവെള്ളം റോഡിലും പാലത്തിലുമായി കെട്ടിനിൽക്കുകയാണ്. കഴിഞ്ഞവർഷമാണ് നബാർഡി​െൻറ സഹായത്തോടെ 60 ലക്ഷം മുടക്കി പാലം പണിതത്. കൂടാതെ, റോഡിന് ഇരുവശത്തുമുള്ളവർ റോഡിലേക്ക് കൈയേറി ഓവുചാലടക്കം മണ്ണിട്ടിരിക്കുകയാണ്. ഇതിനാൽ ഇവിടെ ഒരുമീറ്ററോളം താഴ്ചയിൽ വെള്ളക്കെട്ടാണ്. സ്കൂൾ, താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളടക്കം നിരവധിപേരാണ് ഇതുവഴി പോകുന്നത്. ചളി നിറഞ്ഞ് ആഴ്ചകളായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.