അനധികൃത കച്ചവടസ്​ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി

നീലേശ്വരം: നഗരസഭപരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത കച്ചവടസ്ഥാപനങ്ങൾക്കെതിരെ നഗരസഭ അധികൃതർ നടപടികൾ ആരംഭിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പുത്തരിയടുക്കത്തെ ബസ് ഗാരേജ് അടച്ചുപൂട്ടി. പേരോലിലെ വീടി​െൻറ വരാന്തയിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടക്ക് നോട്ടിസ് നൽകി. ഈ സ്ഥാപനത്തിനും ലൈസൻസ് ഉണ്ടായിരുന്നില്ല. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി കെ. അഭിലാഷ് പറഞ്ഞു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽകരീം, ജെ.എച്ച്.ഐ രൂപേഷ്, ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ പി.കെ. രതീഷ്, കെ.വി. സുധാകരൻ, പി. മനോഹരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.