മാലിന്യക്കൂമ്പാരം: നയാബസാർ പരിസരത്തുകൂടി നടക്കണമെങ്കിൽ മൂക്കുപൊത്തണം

മാലിന്യം അഴുകി റോഡിലേക്കും ഓടകളിലേക്കും ഒലിച്ചിറങ്ങുകയാണ് കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധികളെ സ്വയം ക്ഷണിച്ചുവരുത്തുന്ന അവസ്ഥയാണ് കോട്ടച്ചേരി നയാബസാർ റോഡിലുള്ളത്. പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലും മറ്റും ശുചീകരണ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും കോട്ടച്ചേരി നയാബസാർ റെയിൽേവ സ്റ്റേഷൻ റോഡ് പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുകയാണ്. ദിവസേന നിരവധി യാത്രക്കാർ മാലിന്യക്കൂമ്പാരത്തിന് സമീപത്തുകൂടി മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. മാലിന്യം കുന്നുകൂടിയതിനാൽ പരിസരത്ത് ദുർഗന്ധം കാരണം യാത്രികർ വിഷമിക്കുകയാണ്. ദുര്‍ഗന്ധം കാരണം ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും റോഡിലിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. രാത്രികാലങ്ങളിൽ മാർക്കറ്റിലെ മാലിന്യവും അറവുമാലിന്യങ്ങളും ചാക്കിൽകെട്ടി വലിച്ചെറിയുന്ന അവസ്ഥയുണ്ട്. റോഡി​െൻറ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍കാരണം രോഗം പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ചില ഹോട്ടലുകളില്‍നിന്ന് മാലിന്യങ്ങള്‍ ഇൗ കൂമ്പാരത്തിലേക്ക് ഒഴുക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. കാലവർഷമാരംഭിച്ചതോടുകൂടി രോഗങ്ങൾ പടർന്നുപിടിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ മാലിന്യം ചിന്നിച്ചിതറിയ നിലയിലാണ്. തുണിക്കടകളിൽനിന്നുള്ള തുണിമാലിന്യങ്ങളും കൂമ്പാരത്തിൽ കാണാം. കാറ്ററിങ് യൂനിറ്റുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ രാത്രികാലങ്ങളിൽ കൂമ്പാരങ്ങളില്‍ നിക്ഷേപിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാൽ, നഗരസഭയാകെട്ട ഒരു നടപടിയും കൈക്കൊള്ളുന്നില്ല. നിരവധിതവണ നഗരസഭക്ക് പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കുന്നില്ലത്രെ. ആധുനികരീതിയിലുള്ള മാലിന്യസംസ്കരണപ്ലാൻറ് സ്‌ഥാപിക്കുമെന്ന് എല്ലാ ബജറ്റിലും പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പാകാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.