കാഞ്ഞങ്ങാട്​ നഗരം ശുചീകരിച്ചു

കാഞ്ഞങ്ങാട്: നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാടി​െൻറ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു. സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങൾ, മര്‍ച്ചൻറ്സ് അസോസിയേഷന്‍, റോട്ടറി ക്ലബ്, സൗത്ത് സ്‌കൂള്‍ വിദ്യാർഥികള്‍ എന്നിവരും പങ്കാളികളായി. ടൗണ്‍ഹാൾ, താലൂക്ക് ഓഫിസ്, ടി.ബി റോഡ് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ശുചീകരിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈസ് ചെയര്‍മാന്‍ എൽ. സുലൈഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാർ, കൗണ്‍സിലര്‍മാര്‍, വിവിധ ഉദ്യോഗസ്ഥർ, തഹസില്‍ദാര്‍ രവീന്ദ്രൻ, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ സി.പി. രാജേഷ് എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.