പാർല​െമൻറിലെ ജി.എസ്​.ടി ചടങ്ങ്​; തൃണമൂൽ പ​െങ്കടുക്കില്ല

പാർലെമൻറിലെ ജി.എസ്.ടി ചടങ്ങ്; തൃണമൂൽ പെങ്കടുക്കില്ല കൊൽക്കത്ത: ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതി​െൻറ ക്രെഡിറ്റ് ഉയർത്തിക്കാട്ടാൻ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അർധരാത്രി പാർലമ​െൻറിൽ നടത്തുന്ന ചടങ്ങിൽ തൃണമൂൽ കോൺഗ്രസ് പെങ്കടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ആവശ്യമില്ലാത്ത തിരക്കാണ്' കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് പാർട്ടി അധ്യക്ഷകൂടിയായ മമത ആരോപിച്ചു. കേന്ദ്രത്തി​െൻറ ഭാഗത്തുനിന്നുള്ള മറ്റൊരു 'ചരിത്രപരമായ വിഡ്ഢിത്തമാണ്' ജി.എസ്.ടി പരിപാടിയെന്ന് അവർ പറഞ്ഞു. ജി.എസ്.ടി ആഘോഷത്തിൽ പ്രതിഷേധ സൂചകമായി പെങ്കടുക്കേണ്ടതില്ലെന്നാണ് തൃണമൂൽ പാർലമ​െൻററി പാർട്ടി തീരുമാനിച്ചത്. ജി.എസ്.ടി പ്രാബല്യത്തിൽ വരുേമ്പാൾ തങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും ഇത് പരിഹരിക്കപ്പെട്ടില്ലെന്നും മമത വ്യക്തമാക്കി. നോട്ട് നിരോധംപോലെ മറ്റൊരു 'ചരിത്രപരമായ വിഡ്ഢിത്തമാണ്' ജി.എസ്.ടി എന്നാണ് പാർട്ടി നിലപാട് ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.