ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: തീയതി ഇന്ന്​ പ്രഖ്യാപിക്കും

ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ച പ്രഖ്യാപിക്കും. രണ്ടുതവണ പദവി വഹിച്ച ഹാമിദ് അൻസാരിയുടെ കാലവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. ലോക്സഭ, രാജ്യസഭ അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടുണ്ട്. ഇരുസഭകളിലുമായി 790 അംഗങ്ങളാണുള്ളത്. ഇതിൽ ചില സീറ്റുകൾ ഒഴിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.