കണിച്ചാറിൽ സമ്പൂർണ ശുചിത്വപദ്ധതി

കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും പകർച്ചപ്പനി തടയുന്നതി​െൻറ ഭാഗമായി ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ വ്യാപാരഭവനിൽ ചേർന്ന ആരോഗ്യവകുപ്പ് പ്രതിനിധികൾ, പഞ്ചായത്തംഗങ്ങൾ, വ്യാപാരികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവരുടെ സംയുക്തയോഗത്തിൽ തീരുമാനം. എല്ലാ വീടുകളിലും ബ്ലീച്ചിങ് പൗഡറുകൾ, ബോധവത്കരണ നോട്ടിസുകൾ, തുണിസഞ്ചി എന്നിവ വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി ഉദ്ഘാടനംചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. അനീറ്റ ജോസി, ഹെൽത്ത് ഇൻസ്പെക്ടർ ബേബി, ആരോഗ്യ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാൻറി സെബാസ്റ്റ്യൻ, സെക്രട്ടറി സുതേശൻ മമ്മാലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.