ശാസ്ത്രയാൻ 2017 സമാപിച്ചു not proof

പയ്യന്നൂർ: മൂന്ന് ദിവസങ്ങളായി വെളളൂർ ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രയാൻ 2017 സമാപിച്ചു. രണ്ടാം ദിനത്തിൽ 12 മണിക്കൂറിൽ 100 ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ച ദിനേശ് കുമാർ തെക്കുമ്പാട് മൂന്നാം നാളും പ്രയത്നം തുടർന്നു. എട്ടായിരത്തിലേറെ കുട്ടികളും പൊതുജനങ്ങളും കെ. ചന്തൻ കഞ്ഞി സ്മാരക ഹാളിൽ ഒരുക്കിയ ശാസ്ത്ര നഗരിയിൽ എത്തി. ദിനേശ് കുമാറിജ​െൻറ നൂറോളം എക്സിബിഷനുകൾ, പയ്യന്നൂർ കോളേജ്, കണ്ണൂർ ഗവ. പോളിടെക്നിക്ക്, ശാസത്രസാഹിത്യ പരിഷത്ത് തുടങ്ങിയവരുടെ പാനലുകളും എക്സിബിഷനുകളും ക്രിയേറ്റീവ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ 'ട്രാഫിക്ക് ' ഫോട്ടോ പ്രദർശനം, കെൽട്രോണിലെ എഞ്ചിനീയർ സുധീർ തയ്യാറാക്കിയ തിരമാലകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്രൊജക്ട് എന്നിവും ശ്രേദ്യേമായി. ഇ. ഭാസ്കരൻ ചെയർമാനും കെ. ജയപ്രകാശൻ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കെ.എസ് ടി എ മാടായി സബ്ബ് ജില്ലാ കമ്മിറ്റി ഒരുക്കിയ ബൈക്ക് റാലി, പുല്ലാങ്കുഴൽ കച്ചേരി, സമാപന സമ്മേളനത്തോടനബന്ധിച്ച് കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പാവ നാടകം എന്നിവ കാണികളെ ആകർഷിച്ചു. സമാപന സമ്മേളനം കെ കെ രാഗേഷ് എംപി ഉൽഘാടനം ചെയ്തു. പാവൂർ നാരായണൻ അധ്യക്ഷത വഹിച്ചു. ദിനേശ് കുമാർ തെക്കുമ്പാടിന് വി നാരായണൻ ഉപഹാരം സമർപ്പിച്ചു. കെ വി പ്രശാന്ത് കുമാർ സ്വാഗതവും എംകെ പ്രസാദ് നന്ദിയും പറഞ്ഞു. അഡ്വ. പി. സന്തോഷ് സബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.