അധികാരം ആർ.എസ്​.എസിലേക്ക്​ ഇറക്കിവെക്കാൻ കേന്ദ്ര സർവകലാശാലയിൽ സർക്കുലറുകൾ

രവീന്ദ്രൻ രാവണേശ്വരം കാസർകോട്: ആർ.എസ്.എസ് മുഖേന റിക്രൂട്ട് ചെയ്യപ്പെട്ട ഭരണനിർവഹണ വിഭാഗത്തിലേക്ക് കൂടുതൽ അധികാരം നിക്ഷിപ്തമാക്കുന്നതിന് കേന്ദ്ര സർവകലാശാലയിൽ സർക്കുലറുകൾ. ദേശീയവും അന്തർദേശീയവുമായ സർവകലാശാലകളിൽ നിന്നെത്തിയ ഉന്നത യോഗ്യതയുള്ള അധ്യാപകരെ കേരളത്തിൽ ആർ.എസ്.എസ് വഴി റിക്രൂട്ട് ചെയ്യപ്പെട്ട ഭരണവിഭാഗത്തിന് നിയന്ത്രിക്കാവുന്ന വിധത്തിൽ ഉത്തരവുകൾ ഇറക്കുന്നുവെന്നാണ് ആക്ഷേപം. ഇത്തരം സർക്കുലറുകൾ പുറത്തുവിടില്ലെന്ന പ്രസ്താവനയിൽ അധ്യാപകരെയും ജീവനക്കാരെയും കൊണ്ട് ഒപ്പുവെപ്പിക്കുന്നുമുണ്ട്. ഇതിൽ അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്. സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളും ആഭ്യന്തര അറിയിപ്പുകളും പുറത്തറിയേണ്ടതില്ലെന്ന് സർവകലാശാല കോർട്ട് തീരുമാനിച്ചതായാണ് അറിവ്. അധ്യാപകരെ ഭരണനിർവഹണ വിഭാഗത്തി​െൻറ വരുതിയിൽ കൊണ്ടുവരുന്നതിന് ആധാർ ലിങ്ക് ചെയ്തുകൊണ്ടുള്ള ബയോമെട്രിക് സിസ്റ്റം നടപ്പാക്കുകയാണ്. ലോകത്ത് എല്ലാ സർവകലാശാലയിലും പരീക്ഷിച്ചു പരാജയപ്പട്ടതാണ് ഇൗ സിസ്റ്റമെന്ന് സർവകലാശാല അധ്യാപക നേതാവ് നന്ദിത നാരായൻ കാമ്പസ് പരിസരത്ത് പ്രസംഗിച്ചിരുന്നു. സർവകലാശാല എന്ന ആശയത്തിൽ അധ്യാപകനുള്ള സ്ഥാനത്തെ പരിഹസിക്കുകയാണ് ഇത്തരം നിയന്ത്രണമെന്നാണ് അവർ പ്രതികരിച്ചത്. മാനവശേഷി വികസന മന്ത്രാലയത്തി​െൻറ ചട്ടമനുസരിച്ച് സർവകലാശാലയിൽ ഡീൻ, വകുപ്പ് മേധാവി എന്നിവർക്കാണ് അക്കാദമിക തലത്തിൽ അധികാരം കൂടുതൽ. ഇത് കുറച്ചുകൊണ്ടുവരുകയാണ് ചെയ്യുന്നത്. അസോസിയറ്റ് പ്രഫസർ നിയമനത്തിന് അഭിമുഖം നടത്തുേമ്പാൾ ഡീൻ, വകുപ്പു മേധാവി എന്നിവർ വേണമെന്ന് ചട്ടം. ഇപ്പോൾ അഡ്മിനിസ്ട്രേഷൻ വിഭാഗം മാത്രമാണ് സുപ്രധാന നിയമനങ്ങൾ നടത്തുന്നത്. ഇവരാണെങ്കിൽ കേരളത്തിൽ പിൻവാതിൽ വഴിവരുന്ന കരാറുകാരാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ശിപാർശ പ്രകാരം നിയമിക്കപ്പെട്ടവരാണ് ഏറെയും. ഇതിൽ അക്കാദമിക വിഭാഗം അസംതൃപ്തരാണ്. അധ്യാപക സംഘടനയുടെ ദേശീയ നേതാവ് നന്ദിത നാരായ​െൻറ പ്രഭാഷണ പരിപാടിക്ക് സർവകലാശാല അനുമതി നിഷേധിച്ചിരുന്നു. അവർക്ക് രാജ്യത്ത് മറ്റൊരു സർവകലാശാലയിലും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്ന് അക്കാദമിക് വിഭാഗം പറയുന്നു. എന്നാൽ, ഇടതുപക്ഷ ഇടപെടലി​െൻറ ഭാഗമായാണ് നന്ദിത സർവകലാശാലയിൽ എത്തിയതെന്നാണ് ഭരണ നിർവഹണ വിഭാഗം പറയുന്നത്. അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നതാണ് തീരുമാനം. അധ്യാപകർക്ക് ക്വാർേട്ടഴ്സ്, എ.സി, െഎ.ടി തുടങ്ങിയ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നു. ഭരണ നിർവഹണ വിഭാഗത്തിലെ സാമ്പത്തിക ക്രമക്കേട് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ അധ്യാപകരുടെ അടിസ്ഥാന സൗകര്യങ്ങൾ വെട്ടിക്കുറച്ച് നികത്തുകയാണെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.