ഉന്നത വിജയികൾക്ക് അനുമോദനവും വിശ്രമ മുറി ഉദ്​ഘാടനവും

വെള്ളരിക്കുണ്ട്: പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. ജില്ല പഞ്ചായത്ത് അനുവദിച്ച വിശ്രമ മുറിയുടെ ഉദ്ഘാടനവും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ കെ. കാർത്യായനി, പി.ടി.എ പ്രസിഡൻറ് എം.വി. പുരുഷോത്തമൻ, സീനിയർ അസിസ്റ്റൻറ് മിനി ജോസഫ്, പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് സാബു സ്കറിയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പയസ് കുര്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. ഈ വർഷം മികച്ച വിജയമാണ് സ്കൂൾ കൈവരിച്ചത്. പ്ലസ് ടു കോമേഴ്‌സിൽ 100 ശതമാനം വിജയവും എസ്.എസ്.എൽ.സിയിൽ 98 ശതമാനം വിജയവും പ്ലസ് ടു സയൻസിൽ 88 ശതമാനം വിജയവും നേടാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.