ആ​ദി​വാ​സി​ക​ളു​ടെ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണ​ം- ^മ​ന്ത്രി ശൈ​ല​ജ

ആദിവാസികളുടെ ചികിത്സ ഉറപ്പുവരുത്തണം- -മന്ത്രി ശൈലജ കേളകം: വാഹന സൗകര്യമില്ലാത്തതി‍​െൻറ പേരില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസികളുടെ ചികിത്സ മുടങ്ങുന്നില്ലെന്ന് പട്ടികവര്‍ഗ വകുപ്പ് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദിവാസി പുനരധിവാസ മേഖലയില്‍ പട്ടികവര്‍ഗ വികസന വകുപ്പി​െൻറയും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിങ് ട്രസ്റ്റി​െൻറയും നേതൃത്വത്തില്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫാമിലെ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് മാസങ്ങളായെന്ന പരാതിയെത്തുടര്‍ന്ന് ആംബുലന്‍സ് ഉടന്‍ നന്നാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നന്നാക്കാന്‍ 20 ദിവസം വേണ്ടിവരുമെന്ന് പറഞ്ഞ ജീവനക്കാരനോട് 20 ദിവസത്തിനുള്ളില്‍ നന്നാക്കി വിവരം എം.എല്‍.എയെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെയും അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു. ആദിവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്‍.ടി. റോസമ്മ, പഞ്ചായത്ത് പ്രസിഡൻറ് സിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡൻറ് കെ. വേലായുധന്‍, ജില്ല പഞ്ചായത്തംഗം മാര്‍ഗരറ്റ് ജോസ്, പി.കെ. കരുണാകരന്‍, ലീലാമ്മ തോമസ്, ഡി.എം.ഒ കെ. നാരായണ നായ്ക്, എന്‍.ആര്‍.എച്ച്‌.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ലതീഷ്, ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫിസര്‍ ഷൈനി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, പി.വി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ഒരു ഡോക്ടറും മൂന്ന് പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്നതാണ് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്. മാസത്തില്‍ 24 ദിവസം യൂനിറ്റി‍​െൻറ സേവനം ആദിവാസികള്‍ക്ക് ലഭിക്കും. പ്രഷര്‍, ഷുഗര്‍ പരിശോധനക്കും അനീമിയ പരിശോധനക്കുമുള്ള സംവിധാനം മെഡിക്കല്‍ യൂനിറ്റിലുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.