അനുമോദനസംഗമവും പെരുന്നാൾകിറ്റ് വിതരണവും

ഇരിട്ടി: എസ്.വൈ.എസ് ഉളിയിൽ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനവും പെരുന്നാൾകിറ്റ് വിതരണവും നടത്തി. ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദ് മിസ്ബാഹി ചൊക്ലി ഉദ്ഘാടനംചെയ്തു. സോൺ പ്രസിഡൻറ് ഷാജഹാൻ മിസ്ബാഹി അധ്യക്ഷതവഹിച്ചു. സോൺ ദഅ്വ കാര്യ ചെയർമാൻ ഇസ്മായിൽ കോളാരി, അസ്ലം സഖാഫി, കെ.എച്ച്. ഷാനിഫ്, ഇരിട്ടി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് അയ്യൂബ് പൊയിലൻ, ഗഫൂർ നടുവനാട്, കെ. സാദിഖ്, പി.പി. അബ്ദുല്ല, കെ.ടി. ഷമീർ എന്നിവർ സംസാരിച്ചു. ഹിഫ്ള് കോഴ്സ് പൂർത്തിയാക്കിയ കെ.ഇ.എൻ. ആരിഫിനും രണ്ടാം റാങ്കോടെ അമാനി ബിരുദം നേടിയ പി.പി. ഇസ്മായിലിനും ചടങ്ങിൽ സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.