എൻഡോസൾഫാൻ ദുരിതബാധിതർക്കായി മെഡിക്കൽ ക്യാമ്പ്

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള ജില്ലതല സെല്ലി​െൻറയും ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി സംയുക്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് എന്നിവയെ ഉൾക്കൊള്ളിച്ച് നടത്തുന്ന ക്യാമ്പിൽ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പങ്കെടുക്കാം. പനത്തടി, ബെള്ളൂർ, ബദിയടുക്ക, എൻമകജെ, കള്ളാർ, കാറഡുക്ക, കയ്യൂർ- ചീമേനി, കുമ്പഡാജെ, പുല്ലൂർ- പെരിയ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പ്. ക്യാമ്പിനോടനുബന്ധിച്ച് അലോപ്പതി, ആയുർവേദം എന്നീ മെഡിക്കൽ മൊബൈൽ യൂനിറ്റുകളുടെയും സേവനം ലഭിക്കും. ആദ്യ ക്യാമ്പ് ജൂൺ 27ന് പനത്തടി ഗ്രാമപഞ്ചായത്തിൽ നടക്കും. രാവിലെ 9.30 മുതൽ 12.30വരെയാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.