ഇലക്​ട്രിക്കൽ എക്സിക്യൂട്ടിവ് എൻജിനീയറുടെ തസ്​തിക അനുവദിക്കണം

കണ്ണൂർ: ജില്ലയിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽസ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ തസ്തിക അനുവദിക്കണമെന്ന് ജില്ല വികസനസമിതി പ്രമേയത്തിലൂടെ സംസ്ഥാനസർക്കാറിനോട് ആവശ്യപ്പെട്ടു. ടി.വി. രാജേഷ് എം.എൽ.എയാണ് വിഷയം പ്രമേയമായി സമിതിയിൽ അവതരിപ്പിച്ചത്. നിലവിൽ മലപ്പുറം മുതൽ ഇങ്ങോട്ടുള്ള ജില്ലകൾക്ക് കോഴിക്കോട് ആസ്ഥാനമായി ഒരു എക്സിക്യൂട്ടിവ് എൻജിനീയറാണുള്ളത്. ഇത് ജില്ലയിലെ പുതുതായി നിർമിക്കുന്ന സ്കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ വൈദ്യുതീകരണ പ്രവൃത്തികൾ അനന്തമായി നീളാൻ ഇടവരുത്തുന്നതായും എം.എൽ.എ പറഞ്ഞു. ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളിൽപോലും വൈദ്യുതീകരണ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കാത്ത സ്ഥിതി ജില്ലയിലുണ്ടെന്നും ഇത് പരിഹരിക്കാൻ സർക്കാറി​െൻറ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.