തളിപ്പറമ്പ് സഹകരണ ബാങ്ക് പുതിയ ശാഖ തുറന്നു

പെരിങ്ങോം: തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എട്ടാമത് ശാഖ പെരിങ്ങോത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി നിക്ഷേപസമാഹരണവും ജില്ല പഞ്ചായത്തംഗം പി. ജാനകി പ്രതിമാസ സമ്പാദ്യപദ്ധതിയും എം.കെ. ദിനേശ്ബാബു സ്വർണപ്പണയ വായ്പയും ഉദ്ഘാടനം ചെയ്തു. പി. പ്രകാശൻ, കെ.എം. ജോസഫ്, കെ.വി. ഗോവിന്ദൻ, കെ.കെ. സുരേഷ് കുമാർ, ഇബ്രാഹീം പൂമംഗലോരകത്ത്, റജി തോമസ്, ടി.സി.വി. ബാലകൃഷ്ണൻ, എ.വി. തമ്പാൻ, കെ.വി. വിജയൻ, എം.പി. സുരേഷ് കുമാർ, ബി. സജിത്ത് ലാൽ, കെ.പി. വിജയൻ, എൻ.വി. കുഞ്ഞിരാമൻ, എം.വി. കൃഷ്ണൻ, കെ.വി. സുധാകരൻ, എ.എ. മാത്യു എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് അഡ്വ. പി. സന്തോഷ് സ്വാഗതവും സെക്രട്ടറി വി.വി. പ്രിൻസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.