പരീക്ഷ ഫല​ം: പരാതിയുള്ളവർക്ക്​ തങ്ങളെ സമീപിക്കാമെന്ന്​ സി.ബി.എസ്​.ഇ

പരീക്ഷ ഫലം: പരാതിയുള്ളവർക്ക് തങ്ങളെ സമീപിക്കാമെന്ന് സി.ബി.എസ്.ഇ ന്യൂഡൽഹി: 12ാം ക്ലാസ് പരീക്ഷഫലത്തെ കുറിച്ച് പരാതിയുള്ള വിദ്യാർഥികൾക്ക് തങ്ങളെ സമീപിക്കാമെന്ന് സി.ബി.എസ്.ഇ ഡൽഹി ഹൈകോടതിയെ അറിയിച്ചു. മൂല്യനിർണയവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർഥികളും രക്ഷിതാക്കളും സമർപ്പിച്ച ഹരജിയെ തുടർന്നാണ് സി.ബി.എസ്.ഇ സത്യവാങ്മൂലം സമർപ്പിച്ചത്. ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയതിൽ അപാകതയുണ്ടെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ സി.ബി.എസ്.ഇയെ സമീപിക്കാമെന്നും വെരിഫിക്കേഷൻ സ്കീമനുസരിച്ച് പരിഹാരം കാണുമെന്നും സി.ബി.എസ്.ഇക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജയിൻ കോടതിയെ അറിയിച്ചു. സി.ബി.എസ്.ഇയുടെ മാർക്കിങ് രീതി ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർക്ക് സംബന്ധിച്ച പരാതിയുള്ള വിദ്യാർഥികളോട് സി.ബി.എസ്.ഇയെ സമീപിക്കാൻ കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.