ജില്ല പൊലീസ്​ മേധാവിയുടെ ഒാഫിസിലെ കമ്പ്യൂട്ടറുകളിൽ വൈറസ്​ ആക്രമണം

കണ്ണൂർ: ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിൽ വൈറസ് ആക്രമണത്തെത്തുടർന്ന് തകരാറിലായ കമ്പ്യൂട്ടറുകളിൽനിന്ന് വിവരങ്ങളൊന്നും നഷ്ടമായില്ല. വാനാക്രൈ വൈറസാണ് കമ്പ്യൂട്ടറുകൾ തകരാറിലാക്കാനിടയാക്കിയതെന്ന പ്രാഥമികനിഗമനം പൊലീസ് തിരുത്തി. കമ്പ്യൂട്ടറുകളിൽ സാധാരണയായുണ്ടാകുന്ന വൈറസ് ആക്രമണമാണ് ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിലെ കമ്പ്യൂട്ടറുകളിലും ഉണ്ടായതെന്നാണ് വിവരം. പെൻഡ്രൈവ്, നെറ്റ്കണക്ഷൻ എന്നിവയിൽനിന്നാണോ വൈറസ് ബാധയുണ്ടായതെന്ന് അന്വേഷിക്കുമെന്നും എസ്.പി ഒാഫിസിൽനിന്ന് അറിയിച്ചു. പൊലീസിലെ ടെലികമ്യൂണിക്കേഷൻ വിഭാഗം അധികൃതരും പുറത്തുനിന്നുള്ള കമ്പ്യൂട്ടർ വിദഗ്ധരും വെള്ളിയാഴ്ച രാവിലെ കമ്പ്യൂട്ടറുകളുടെ തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി. ശമ്പളവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളൊന്നും തടസ്സപ്പെടില്ലെന്ന് ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.